
മോഹൻലാൽ, തരുൺ മൂർത്തി കൂട്ടുകെട്ടിൽ ഒരുങ്ങിയ 'തുടരും' എന്ന മലയാള ചിത്രം
ബോക്സ്ഓഫീസിൽ റെക്കോർഡുകൾ സൃഷ്ടിച്ച് വരികയാണല്ലോ! തമിഴ്നാട്ടിലും മലയാളത്തിൽ റിലീസായ ഈ ചിത്രത്തിന് ആവേശകരമായ സ്വീകരണം ലഭിക്കുകയുണ്ടായി. ഇതിനെ തുടർന്ന് ഇപ്പോൾ 'തുടരും' തമിഴിലും റിലീസിനൊരുങ്ങി വരികയാണ്. തമിഴ് പതിപ്പിന് ‘തൊടരും’ എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രം മേയ് ഒൻപതിന് തമിഴ്നാട്ടിലുള്ള തിയറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ട്. മോഹൻലാൽ തന്നെയാണ് തന്റെ കഥാപാത്രത്തിന് തമിഴിലും ഡബ്ബ് ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് ചിത്രത്തിന്റെ അണിയറപ്രവർത്തകർ ട്രെയിലരും റിലീസ് ചെയ്തിട്ടുണ്ട്. തമിഴ്നാട്ടിൽ ഈയിടെ റിലീസായി വമ്പൻ വിജയമായ 'മഞ്ഞുമ്മൽ ബോയ്സ്', 'പ്രേമലു', 'ഓഫീസർ ഓൺ ഡ്യൂട്ടി' തുടങ്ങിയ ചിത്രങ്ങളെപോലെ 'തൊടരും' എന്ന ചിത്രവും വൻ വിജയമാകുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.
Photo Courtesy - Google











